ജന്മം കൊണ്ട് പുരുഷന്‍, ആഗ്രഹിച്ചത് പെണ്ണായി ജീവിക്കാന്‍… ശാപ വാക്കുകള്‍ക്കും കളിയാക്കലുകള്‍ക്കും മുന്നില്‍ പതറാതെ സനിയ ജീവിച്ച് കാണിച്ചു ; അറിയണം ദേശീയ സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായ ഈ ‘ട്രാന്‍സ് ക്യൂനിനെപ്പറ്റി’

2017 ല്‍ സനിയ ശസ്ത്രക്രിയക്കായി ബാംഗോങില്‍ പോയി. കൂട്ടിന് അമ്മയും സഹോദരനും. അതിനുശേഷം ദേശീയമത്സരത്തില്‍ പങ്കെടുത്തു, ഫസ്റ്റ് റണ്ണര്‍ അപ്പും ആയി

ഷിംല: നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ ഇന്നും പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കാണുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍പ്പോലും അവരും മനുഷ്യരാണ് എന്ന പരിഗണന നല്‍കി,  അവരെ അകറ്റി നിര്‍ത്താതെ ഒപ്പം കൂട്ടാനുളള വിശാല ചിന്താഗതി വലിയ രീതിയില്‍ നമ്മുടെ സമൂഹത്തില്‍ വന്നിട്ടില്ല.

സമൂഹത്തിന്റെ ഈ അവഗണനമൂലം ഇവര്‍ മാനസികമായി തളര്‍ന്ന് പോകുന്നു. എന്നാല്‍ അങ്ങനെ തളര്‍ന്നു പോകുന്നവര്‍ക്കുളള പ്രചോദനമാണ് സാനിയയുടെ ജീവിതം. ദേശീയ സൗന്ദര്യ മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പാണ് സാനിയ.

ജന്മംകൊണ്ട് പുരുഷന്‍, ഷിംലയില്‍ ജനിച്ചു. സംഗീതവും ഫാഷനും ഭക്ഷണവും യാത്രയും ഇഷ്ടപ്പെട്ട പെണ്‍കുട്ടി. നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലായിരുന്നു പിറന്നുവീണത്. കാണാനും അത്യാവശ്യം കുഴപ്പമില്ല. എന്നാല്‍ സംസാര ശൈലിയും പെരുമാറ്റവുമൊക്കെ പെണ്‍കുട്ടിയെപ്പോലെ. അവനും ആഗ്രഹം പെണ്‍കുട്ടിയായി ജീവിക്കാനായിരുന്നു.

എന്നാല്‍ എല്ലായിടത്തു നിന്നും പരിഹാസവും പുച്ഛവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതിന്റെ പേരില്‍ എന്തിന് ഇങ്ങനൊരു ജന്മം നല്‍കിയെന്ന് ചോദിച്ച് ദൈവത്തിനോട് പോലും അവന്‍ കലഹിച്ചു. അവനൊപ്പം മാതാപിതാക്കളും അപമാനിക്കപ്പെട്ടു. കുറച്ച് കഴിയുമ്പോള്‍ മകന്‍ ആണ്‍കുട്ടിയെ പോലെ പെരുമാറും എന്ന് കരുതിയിരിക്കുകയായിരുന്നു രക്ഷിതാക്കള്‍. അഞ്ചാമത്തെ വയസിലാണ് ആശങ്കകള്‍ തുടങ്ങിയതെങ്കിലും താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് തിരിച്ചറിയുന്നത് 25ാം വയസിലാണ്.

ഉപരിപഠനത്തിനായി സനിയ ബംഗളൂരുവിലേക്ക് പോയി. അവിടെയും കളിയാക്കലുകള്‍ നേരിടേണ്ടി വന്നു. ഇതൊക്കെ സനിയയെ തളര്‍ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ അമ്മയോട് ഇക്കാര്യം തുറന്നു പറഞ്ഞു, ‘തനിക്ക് ആണായി ജീവിക്കാനല്ല ഇഷ്ടം, പെണ്ണായി ജീവിക്കാനാണ്. ഉള്ളുകൊണ്ട് പെണ്ണാണ്’. എന്നാല്‍ വിവാഹം കഴിക്കാനായിരുന്നു അവര്‍ തിരികെ സനിയയോട് ആവശ്യപ്പെട്ടത്.

അതിനിടയിലാണ് ഗസല്‍ ദലിവാല്‍ എന്നയാളിന്റെ ജീവിതത്തെ കുറിച്ച് സനിയ അറിഞ്ഞത്. അത് സനിയക്ക് പ്രതീക്ഷയേകി. അതിന് ശേഷം തന്നെപ്പറ്റി ഒരു വിശദമായ വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചു. എന്നാല്‍ എല്ലാ തവണത്തെയും പോലെ ഇത്തവണ അവര്‍ വഴക്കിന് പകരം സനിയ കേള്‍ക്കാന്‍ ആശിച്ച വാക്കുകളാണ് പറഞ്ഞത് ‘നീ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ കൂടെയുണ്ട്.’ അന്ന് സനിയക്ക് വയസ് 30. എല്ലാ ദു:ഖങ്ങള്‍ക്കും മരുന്നാകാന്‍ സനിയയ്ക്ക് ഈ വാക്കുകള്‍ മതിയായിരുന്നു

തുടര്‍ന്ന് ശസ്ത്രക്രിയക്ക് തയ്യാറെടുത്തു. പിന്നെ, വേദനകളുടേയും മരുന്നിന്റേയും തളര്‍ച്ചയുടേയും ദിവസങ്ങള്‍. അതിനുശേഷം ഒരു കമ്പനിയില്‍ മാനേജറായിട്ട് ജോലിക്ക് കയറി. 40 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം. എല്ലാവര്‍ക്കും താന്‍ എന്താണെന്ന് കാണിച്ചുകൊണ്ട് വിശദമായ ഒരു മെയിലയച്ചു. കമ്പനി ഡയറക്ടറടക്കം ഭൂരിഭാഗം പേരും സനിയയെ അംഗീകരിച്ചു.

2017 ല്‍ സനിയ ശസ്ത്രക്രിയക്കായി ബാംഗോങില്‍ പോയി. കൂട്ടിന് അമ്മയും സഹോദരനും. അതിനുശേഷം ദേശീയ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തു, ഫസ്റ്റ് റണ്ണര്‍ അപ്പും ആയി. ഇനിയും മോഡലിങ് രംഗത്ത് തന്നെ തുടരാനാണ് സനിയയുടെ ആഗ്രഹം. പണ്ട് തളളിപറഞ്ഞവര്‍ ഇന്ന് സനിയയെ ആംഗീകരിക്കുന്നു. ഈ മകളെയോര്‍ത്ത് അമ്മ അഭിമാനിക്കുന്നു.

Exit mobile version