മുംബൈയില്‍ ചരക്ക് ട്രെയിന് തീ പിടിച്ചു; രണ്ട് ബോഗികള്‍ കത്തി നശിച്ചു

ദഹനു റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്

മുംബൈ: മുബൈയില്‍ ചരക്ക് ട്രെയിന് തീപിടിച്ചു. അപകടത്തില്‍ ട്രെയിന്റെ രണ്ട് ബോഗികള്‍ കത്തി നശിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ദഹനു റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.

അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ബോഗികള്‍ ട്രെയിനില്‍ നിന്ന് മാറ്റിയാണ് വന്‍ അപകടം ഒഴിവാക്കിയത്.

Exit mobile version