കാശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഒരു ഭീകരനെ വധിച്ചത്

ബാരാമുള്ള: കാശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സേന വധിച്ചു. ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഒരു ഭീകരനെ വധിച്ചത്.

അതേസമയം സേന വധിച്ച ഭീകരന്‍ ഏത് ഭീകര സംഘനടയില്‍ ഉള്ളയാളാണെന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. അന്‍സര്‍ ഗസ്വത്തുള്‍ എന്ന ഭീകര സംഘടനയില്‍പ്പെട്ട സയര്‍ അഹമ്മദ് ഭട്ട്, ഷക്കീര്‍ അഹമ്മദ് വഗൈര്‍ എന്നിവരെയാണ് സൈന്യം കഴിഞ്ഞ ദിവസം വധിച്ചത്.

Exit mobile version