ബിഹാറില്‍ ഒരാഴ്ച്ചക്കിടെ മസ്തിഷ്‌ക്കവീക്കം ബാധിച്ച് മരിച്ചത് നാല്പത് കുട്ടികള്‍; ഇന്നലെ മാത്രം മരിച്ചത് 20 കുട്ടികള്‍

പട്‌ന: ബിഹാറില്‍ ഒരാഴ്ച്ചക്കിടെ മസ്തിഷ്‌ക്കവീക്കം ബാധിച്ച് നാല്പത് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.
ഇന്നലെ മാത്രം ഇരുപത് കുട്ടികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് മൂന്ന് കുട്ടികളും മരിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ബീഹാറിലെ മുസാഫര്‍പൂറിലെ ആശുപത്രികളിലാണ് മസ്തിഷ്‌ക്കവീക്കം ബാധിച്ച കുട്ടികളിലധികം പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം അത്രയും കുട്ടികള്‍ മരണപ്പെട്ടിട്ടില്ലെന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പ് മന്ത്രി മംഗള്‍ പാണ്ഡെ പറയുന്നത്. ജൂണ്‍ 2 വരെ 11 കുട്ടികള്‍ മാത്രമാണ് മരണപ്പെട്ടതെന്നാണ് മംഗള്‍ പാണ്ഡെ വ്യക്തമാക്കുന്നത്. അതില്‍
ഒരു കുട്ടിമാത്രമാണ് മസ്തിഷ്‌ക്കവീക്കം ബാധിച്ച് മരിച്ചത്. ബാക്കി കുട്ടികള്‍ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് മരിച്ചതെന്നും പാണ്ഡെ പറഞ്ഞു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് തന്നെയാണ് ബിഹാര്‍ ആരോഗ്യ വകുപ്പിന്റെയും വിശദീകരണം. കഴിഞ്ഞ വര്‍ഷവും മസ്തിഷ്‌ക്കവീക്കം ബാധിച്ച് ബിഹാറില്‍ പത്ത് കുട്ടികള്‍ മരിച്ചിരുന്നു.

Exit mobile version