പതിനെഴാം ലോക്‌സഭയുടെ പ്രോടൈം സ്പീക്കറായി ബിജെപി എംപി ഡോ.വിരേന്ദ്ര കുമാറിനെ നിയമിച്ചു

ഒന്നാം മോഡി സര്‍ക്കാരില്‍ വനിതാ-ശിശുക്ഷേമ വകുപ്പിലും ന്യൂനപക്ഷ ക്ഷേമ വകുപ്പിലും ഡോ.വിരേന്ദ്ര കുമാര്‍ സഹമന്ത്രിയായിരുന്നു

ന്യൂഡല്‍ഹി; പതിനെഴാം ലോക്‌സഭയുടെ പ്രോടൈം സ്പീക്കറായി ബിജെപി എംപി ഡോ.വിരേന്ദ്ര കുമാര്‍ നിയമിതനായി. മധ്യപ്രദേശിലെ തികംഖട്ടില്‍ നിന്നുള്ള എംപിയാണ് ഡോ. വിരേന്ദ്ര കുമാര്‍. ഏഴാം തവണയാണ് ലോക്‌സഭയിലേക്ക് ഡോ.വിരേന്ദ്ര കുമാര്‍ തെരഞ്ഞെടുക്കപ്പെടുന്നത്.

പതിനെഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ പതിനെഴിന് ആരംഭിക്കും. പുതിയ എംപിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് പ്രോ ടേം സ്പീക്കറാണ്. കൂടാതെ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തിന്റെ അധ്യക്ഷനും പ്രോ ടേം സ്പീക്കറായിരിക്കും. അതെസമയം, പുതിയ സ്പീക്കറെ ജൂണ്‍ 19ന് തെരഞ്ഞെടുക്കും.

ഒന്നാം മോഡി സര്‍ക്കാരില്‍ വനിതാ-ശിശുക്ഷേമ വകുപ്പിലും ന്യൂനപക്ഷ ക്ഷേമ വകുപ്പിലും ഡോ.വിരേന്ദ്ര കുമാര്‍ സഹമന്ത്രിയായിരുന്നു.

Exit mobile version