സൈനിക വാഹനങ്ങളെ ലക്ഷ്യമിട്ട് ഐഇഡി സ്ഥാപിച്ചു; സ്വന്തം കുഴിബോംബ് പൊട്ടിത്തെറിച്ച് നാല് ഭീകരര്‍ കൊല്ലപ്പെട്ടു

താലിബാന്‍ ഭീകരര്‍ സൈനിക വാഹനങ്ങളെ ഉന്നംവെച്ച് സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് ഭീകരര്‍ കൊല്ലപ്പെട്ടത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാല് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ദൈകുഡി പ്രവിശ്യയില്‍ ഉണ്ടായ ഐഇഡി സ്ഫോടനത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. താലിബാന്‍ ഭീകരര്‍ സൈനിക വാഹനങ്ങളെ ഉന്നംവെച്ച് സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

സൈന്യത്തിന് നേരെ താലിബാന്‍ ഭീകരര്‍ നടത്തുന്ന ഭീകരാഗ്രമണം പതിവാണെങ്കിലും ഇക്കുറി ഭീകരര്‍ക്ക് തന്നെ വലിയ തിരിച്ചടിയായി. പ്രവിശ്യ ഗവര്‍ണ്ണര്‍ അഹല റഹ്മതിയാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ഭീകരര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അഹല റഹ്മാതി കൂട്ടിച്ചേര്‍ത്തു.

Exit mobile version