ഇന്ത്യയിലെ ആദ്യത്തെ ദിനോസര്‍ പാര്‍ക്ക് തുറന്നു; പ്രത്യേകതകള്‍ ഇവയൊക്കെ

ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ റൈയോലില്‍ ആരംഭിച്ച ദിനോസര്‍ പാര്‍ക്ക് ലോകത്തിലെ മൂന്നാമത്തെ വലിയ പാര്‍ക്ക് കൂടിയാണ്

റൈയോലി: ഇന്ത്യയിലെ ആദ്യ ദിനോസര്‍ പാര്‍ക്ക് ഗുജറാത്തിലെ റൈയോലിയില്‍ മുഖ്യമന്ത്രി വിജയ് രൂപാനി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദിനോസര്‍ ഫോസില്‍ ശേഖരം ഉള്ള നാടും ലോകത്തില്‍ ദിനോസറിന്റെ മുട്ടശേഖരം കണ്ടെത്തിയ രണ്ടാമത്തെ വലിയ പ്രദേശം കൂടിയാണിത്.

ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ റൈയോലില്‍ ആരംഭിച്ച ദിനോസര്‍ പാര്‍ക്ക് ലോകത്തിലെ മൂന്നാമത്തെ വലിയ പാര്‍ക്ക് കൂടിയാണ്. ദിനോസര്‍ പാര്‍ക്കില്‍ ത്രീ ഡി പ്രൊജക്ഷന്‍, വെര്‍ച്വല്‍ റിയാലിറ്റി പ്രസന്റേഷന്‍, ഇന്ററാക്ടീവ് കിയോസ്‌ക് എന്നിവയ്ക്ക് പുറമെ യഥാര്‍ത്ഥ വലിപ്പത്തിലുള്ള ദിനോസറുകളുടെ രൂപവും ഇവിടെയുണ്ടാകും.

അന്താരാഷ്ട്ര തലത്തില്‍ ദിനോസര്‍ പാര്‍ക്കിനെ കുറിച്ച് പരസ്യം ചെയ്യാനായി പത്ത് കോടി രൂപയാണ് സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.

Exit mobile version