നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ല; ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു

നീതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കണം എന്ന് മമതാ ബാനര്‍ജി മുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ ചേരാനിരിക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് വ്യക്തമാക്കി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.

സാമ്പത്തിക അധികാരങ്ങളില്ലാത്ത, സംസ്ഥാന പദ്ധതികളെ പിന്തുണയ്ക്കാന്‍ ശേഷിയില്ലാത്ത, ഇല്ലാത്ത നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് മമതയുടെ നിലപാട്. ഡല്‍ഹിയില്‍ ജൂണ്‍ 15നാണ് പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗം വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത വ്യക്തമാക്കിയിരുന്നു. ഈദ് അവധി ദിനത്തിലായിരുന്നു അന്ന് യോഗം വിളിച്ചത്. ആഘോഷ ദിവസങ്ങളില്‍ താന്‍ ജനങ്ങളെ വിട്ടുപോകില്ലെന്നും ക്ഷണിച്ചത് തന്നെ ആയതുകൊണ്ട് സര്‍ക്കാര്‍ പ്രതിനിധിയെ അയക്കില്ലെന്നും മമത അന്ന് നിലപാടെടുത്തു.

നീതി ആയോഗിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നയാളാണ് മമതാ ബാനര്‍ജി. നീതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കണം എന്ന് മമതാ ബാനര്‍ജി മുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version