രാജിവെക്കാനോ ഞാനോ.? രാജിവെക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതം, പരിഹസിച്ച് വാര്‍ത്തയെ തള്ളി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ രണ്ടാം ഊഴത്തിന്റെ ആദ്യ നിര്‍ണ്ണായക നടപടി ആയിരുന്നു മന്ത്രിസഭാ ഉപസമിതികളുടെ പുനസംഘടന. എന്നാല്‍ തുടക്കത്തില്‍ തന്നെ വിവാദത്തിലേക്കായിരുന്നു വഴിവെച്ചിരുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ സുപ്രധാന സമിതികളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഈ നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജിവെക്കുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിയിരിക്കുകയാണ് അദ്ദേഹം.

താന്‍ രാജിവെക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പരിഹാസരൂപേണ പറയുകയാണ് രാജ്‌നാഥ് സിങ്. അദ്ദേഹത്തിന്റെ ഓഫീസും ഔദ്യോഗികമായി വാര്‍ത്ത നിഷേധിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏഴു സമിതികളില്‍ ഉള്‍പ്പെട്ടപ്പോള്‍ രാജ്‌നാഥ് സിംഗ് രണ്ടു സമിതികളില്‍ മാത്രമാണു വന്നത്.

സാമ്പത്തിക കാര്യ സമിതിയിലും സുരക്ഷാകാര്യങ്ങള്‍ക്കുള്ള സമിതിയിലുമാണ് രാജ്‌നാഥ് സിംഗ് വന്നത്. ഇതില്‍ രാജ്നാഥ് സിങ് പ്രതിഷേധിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതെല്ലം അടിസ്ഥാനരഹിതമാണെന്നും മന്ത്രിസഭയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒറ്റക്കെട്ടായാണെന്നും ബിജെപിയില്‍ ഇത്തരം വിഭാഗീയതയോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ലെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.

Exit mobile version