ത്രികോണാസനത്തിന് ശേഷം തടാസനവുമായി മോഡി; വൈറലായി വീഡിയോ

പുതിയ വീഡിയോയില്‍ തടാസനത്തിന്റെ ഗുണഫലങ്ങളാണ് വിശദമാക്കുന്നത്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് മോഡി ത്രികോണാസനത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെ ഇപ്പോള്‍ പുതിയ വീഡിയോയും എത്തിയിരിക്കുകയാണ്. ഇത്തവണ തടാസനത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗയിലെ പാഠങ്ങള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് നരേന്ദ്ര മോഡിയുടെ അനിമേഷന്‍ വീഡിയോ. ആദ്യം പങ്കുവെച്ച ത്രികോണാസനത്തിന്റെ വീഡിയോ വൈറലായിരുന്നു.

പുതിയ വീഡിയോയില്‍ തടാസനത്തിന്റെ ഗുണഫലങ്ങളാണ് വിശദമാക്കുന്നത്. തടാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാനാകുമെന്നും മോഡി കുറിച്ചു.

Exit mobile version