നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; രണ്ട് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു. തഞ്ചാവൂര്‍ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ വിദ്യാര്‍ഥിനികളാണ് ആത്മഹത്യ ചെയ്തത്.

പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ അഞ്ഞൂറില്‍ 490 മാര്‍ക്ക് ഋതുശ്രീ കരസ്ഥമാക്കിയിരുന്നു. ഒരു മാര്‍ക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്. തഞ്ചാവൂര്‍ പട്ടുകോട്ടൈ സ്വദേശിനി വൈശ്യ തീകൊളുത്തിയാണ് ജീവനൊടുക്കിയത്. വൈശ്യ 12-ാം ക്ലാസ് പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയിരുന്നു. തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ഇത്തവണ 48.57% പേരാണ് വിജയിച്ചത്.

Exit mobile version