തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ്; ടിആര്‍എസിന് മിന്നും ജയം; ബിജെപിക്ക് തിരിച്ചടി

ഹൈദരാബാദ്: തെലങ്കാനയില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് മിന്നും ജയം. സംസ്ഥാനത്ത് ആകെയുള്ള 5817 മണ്ഡല്‍ പരിഷത്തുകളില്‍ 3557 സീറ്റുകളില്‍ ടിആര്‍എസ് ജയിച്ചു. കോണ്‍ഗ്രസ് 1377 സീറ്റുകളും നേടി. അതെസമയം ബിജെപിക്ക് വെറും 211 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.

സംസ്ഥാനത്തെ 538 ജില്ല പരിഷത്ത് ടെറിട്ടോറിയല്‍ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് 443 എണ്ണത്തില്‍ ജയിച്ചു. കോണ്‍ഗ്രസ് 75 സീറ്റിലും, ബിജെപി വെറും ഏഴ് സീറ്റിലുമാണ് ജയിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെയുള്ള 32 ജില്ലാ പഞ്ചായത്തുകളിലും ടിആര്‍എസ് ഭരണം ഉറപ്പായി.

Exit mobile version