സ്മൃതി ഇറാനി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി; ബിജെപി എംപി സ്മൃതി ഇറാനി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്മൃതിയെ കൂടാതെ നിമയമന്ത്രിയായി രവിശങ്കര്‍ പ്രസാദും, ആരോഗ്യമന്ത്രിയായി ഡോ.ഹര്‍ഷവര്‍ദ്ധനും ചുമതലയേറ്റു. ഇന്ന് രാവിലെയാണ് സ്മൃതി ഇറാനി ചുമതലയേറ്റത്.

രണ്ടാം മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് സ്മൃതി ഇറാനി. മോഡി മന്ത്രിസഭയില്‍ ഏറ്റവും പ്രായക്കുറവ് അമേഠിയില്‍ നിന്നുള്ള ലോക്‌സഭാംഗം സ്മൃതി ഇറാനിക്കാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് സ്മൃതി ഇറാനി മന്ത്രിസഭയിലെത്തിയത്. അമ്പത്തി അയ്യായിരത്തോളം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചത്.

Exit mobile version