ഡല്‍ഹിയില്‍ എന്‍ഡിഎംസി കെട്ടിടത്തില്‍ വന്‍ തീപിടിത്തം

അഗ്നിശമന സേനയുടെ ആറി യൂണിറ്റുകളുടെ ഏറേ നേരത്തെ ശ്രമത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടിത്തം. ന്യൂ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(എന്‍ഡിഎംസി) കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് കൈുന്നേരം 6: 30 ഓടെയാണ് അപകടം ഉണ്ടായത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ ആറി യൂണിറ്റുകളുടെ ഏറേ നേരത്തെ ശ്രമത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Exit mobile version