ഉത്തരേന്ത്യയില്‍ കനത്ത ചൂട്; ഈ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഡല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂ ഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത ചൂട്. ഡല്‍ഹിയില്‍ 45 ഡിഗ്രി സെഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ കനത്ത് ചൂടിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ ചൂട് 50 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൂട് കൂടുതലായ സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഉള്ളതിനാല്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version