‘സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കാന്‍ താങ്കള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു’; നിര്‍മ്മല സീതാരാമന് അഭിനന്ദനങ്ങള്‍ അറിയിച്ച് ദിവ്യ സ്പന്ദന

വനിതാസമൂഹത്തിന് അഭിമാനിക്കാവുന്ന സമയമാണ് ഇതെന്ന് കുറിച്ചാണ് ദിവ്യ നിര്‍മ്മല സീതാരാമനെ അഭിനന്ദനം അറിയിച്ചത്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രിയായി ചുമതലയേറ്റ നിര്‍മ്മല സീതാരാമന് അഭിനന്ദനുമായി കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന. ട്വിറ്ററിലൂടെയാണ് ദിവ്യ സ്പന്ദന അഭിനന്ദനം അറിയിച്ചത്. വനിതാസമൂഹത്തിന് അഭിമാനിക്കാവുന്ന സമയമാണ് ഇതെന്ന് കുറിച്ചാണ് ദിവ്യ നിര്‍മ്മല സീതാരാമനെ അഭിനന്ദനം അറിയിച്ചത്.

‘അഭിനന്ദനങ്ങള്‍ നിര്‍മ്മല സീതാരാമന്‍, ഇതിനു മുമ്പ് ഒരു വനിത മാത്രം കൈകാര്യം ചെയ്ത വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന്, ഇതിനു മുമ്പ് 1970ല്‍ ഇന്ദിര ഗാന്ധി ആയിരുന്നു ഇത്തരത്തില്‍ വനിതകള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടം ഉണ്ടാക്കിയത്! എന്നാല്‍ ജിഡിപി അത്ര നല്ലതായി തോന്നുന്നില്ല. സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കാന്‍ താങ്കള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. താങ്കള്‍ക്ക് ഞങ്ങളുടെ പിന്തുണയുണ്ട്. ആശംസകള്‍’ എന്നാണ് ദിവ്യ സ്പന്ദന ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ മോഡി സര്‍ക്കാരില്‍ പ്രതിരോധമന്ത്രി ആയിരുന്നു നിര്‍മ്മല സീതാരാമന്‍.

Exit mobile version