രണ്ടാം എന്‍ഡിഎ സര്‍ക്കാറില്‍ തുടക്കത്തിലേ തമ്മിലടി: ജെഡിയു പുറത്തേക്ക്, മോഡി സര്‍ക്കാറിന്റെ ഭാഗമാവില്ലെന്ന് നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം തവണയും മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴേക്കും എന്‍ഡിഎയില്‍ തമ്മിലടി. എന്‍ഡിഎ കക്ഷിയായ ജെഡിയു സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ജെഡിയു മോഡി മന്ത്രിസഭയില്‍ ചേരില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.

ഒരു മന്ത്രിസ്ഥാനം അപര്യാപ്തമാണ്. ജെഡിയുവിന് 16 എംപിമാരുണ്ട്. ഒരു ക്യാബിനറ്റ് ബര്‍ത്ത് മാത്രം അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് നീക്കം. സര്‍ക്കാരിന്റെ ഭാഗമാവേണ്ടതില്ലെന്ന് ഇതോടെ നിതീഷ് കുമാര്‍
തീരുമാനിക്കുകയായിരുന്നു.

ഇവര്‍ എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ബിജെപിയുടെ ഓഫര്‍ സ്വീകാര്യമല്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

Exit mobile version