അമ്മയുടെ മടിത്തട്ടില്‍ കിടക്കുമ്പോള്‍ അച്ഛന്‍ ആസിഡ് ഒഴിച്ചു, അമ്മ മരിച്ചു, തനിച്ച് ജീവിതത്തില്‍ പോരാടി ജയിച്ചു; മാതൃക

എല്ലാം തീര്‍ന്നു ജീവിതം മതിയാക്കാം എന്ന് വിചാരിക്കുന്ന യുവാക്കള്‍ക്ക് മാതൃകയാണ് ഈ പെണ്‍കുട്ടി.
അനുമോളാണ് കക്ഷി. ജീവിതത്തില്‍ പുതിയ ട്വിസ്റ്റ് നടത്തി മാതൃകയായത്. സിനിമയെ വെല്ലുന്നതാണ് അവളുടെ ജീവിതകഥ. നമ്മുടെ സമൂഹത്തില്‍ നിരവധി ആളുകള്‍ ആഡിഡ് ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ജനിച്ച വീണപ്പോഴേ ആക്രമണത്തിന് ഇരയായ കുട്ടി ആയിരുന്നു അനുമോള്‍. അതും കേവലം രണ്ടുമാസം പ്രായമുള്ളപ്പോള്‍. സ്വന്തം അച്ഛന്‍ തന്നെ അവളുടെ മുഖത്തേക്ക് ആഡിഡ് ഒഴിച്ചു. കൊടും ക്രൂരത തന്നോട് മാത്രമായിരുന്നില്ല അച്ഛന്‍ ചെയ്തത്. അമ്മയുടെ മടിയിലിരുന്നു പാലുകുടിക്കുമ്പോഴാണ് അച്ഛന്‍ ആഡിഡ് അമ്മയുടെ പുറത്തേക്ക് ഒഴിക്കുന്നത്. അമ്മയുടെ ജീവന്‍ തന്നെ ആഡിഡ് കവര്‍ന്നു. കരയാന്‍ മാത്രം അറിയുന്ന പ്രായത്തില്‍ തീരാത്ത വേദനയുമായി അവള്‍ തനിച്ചായി.

പീന്നീട് അഞ്ചുവര്‍ഷത്തോളം അവള്‍ ചികില്‍സയിലായിരുന്നു. ആശുപത്രി അധികൃതര്‍ തന്നെ അവളെ മുംബൈയിലെ ശ്രീ മാനവ സേവാ സംഗിന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. അവിടെയാണ് സ്‌നേഹത്തിന്റെ പുതിയ ലോകം അവളെ തേടിയെത്തിയത്. ആരും അവളെ മാറ്റി നിര്‍ത്തിയില്ല. മുഖത്തെ പോരായ്മകള്‍ അവളുമായി ചങ്ങാത്തം കൂടാന്‍ ആ സുഹൃത്തുക്കള്‍ക്ക് തടസമായിരുന്നില്ല. എന്നാല്‍ പുറത്തുള്ള ലോകം അവളെ പരിഹസിച്ചു. എന്നാല്‍ തോറ്റുകൊടുക്കാന്‍ ആന്‍ തയാറായിരുന്നില്ല. ആഡിഡാക്രമണത്തിന് ഇരയായവരെ സംരക്ഷിക്കാന്‍ അവള്‍ സജീവമായി രംഗത്തെത്തി. ഇപ്പോള്‍ 23 വയസുള്ള അനുമോളുടെ ജീവിതം ലോകത്തിന് തന്നെ മാതൃകയാണ്. ഒരു പ്രൊഫഷണല്‍ മോഡലാകണമെന്ന ആഗ്രഹവുമായി മുന്നോട്ടുപോവുകയാണ് അനു മോള്‍.

Exit mobile version