സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്; മഹാത്മാ ഗാന്ധിക്കും വീരമൃത്യു വരിച്ച സൈനികര്‍ക്കും ആദരവര്‍പ്പിച്ച് മോഡി

രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.

ന്യൂഡല്‍ഹി: ഇന്ന് രണ്ടാം മോഡി സര്‍ക്കാരിന് സത്യപ്രതിജ്ഞ. ഇന്ന് വൈകീട്ട് ഏഴിന് രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്നവേദിയിലാണ് ചടങ്ങ്. ഇതിനിടെ, വീണ്ടും അധികാരത്തിലേറാന്‍ ഒരുങ്ങുന്ന നരേന്ദ്ര മോഡി സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.

രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലുമെത്തി മോഡി പുഷ്പാഞ്ജലി അര്‍പ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടി നേതാക്കളും സൈനിക തലവന്‍മാരും മോഡിയെ അനുഗമിച്ചു. വ്യാഴാഴ്ച ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്.

വൈകീട്ടത്തെ ചടങ്ങില്‍, പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.

Exit mobile version