ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഗോസംരക്ഷകരുടെ ക്രൂരമര്‍ദ്ദനം; ബീഫ് വില്‍പ്പനക്കാരും അറസ്റ്റില്‍

മധ്യപ്രദേശില്‍ ബീഫ് കൈവശം വെയ്ക്കുന്നത് കുറ്റകരമാണ്

സിയോനി: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഗോസംരക്ഷകരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായവര്‍ക്ക് ബീഫ് വിറ്റ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഖേറി ഗ്രാമത്തിലെ സഹോദരങ്ങളായ റഷീദ് ഹക്കീം(24), സിമ്മി ഹക്കീം(20) എന്നിവരെയാണ് ബീഫ് വില്‍പ്പന നടത്തി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശില്‍ ബീഫ് കൈവശം വെയ്ക്കുന്നത് കുറ്റകരമാണ്. മെയ് 22ന് ദുണ്ഡ സിനോയ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാണ്ട്‌ല റോഡിലായിരുന്നു ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് സ്ത്രീ അടക്കമുള്ള മൂവര്‍ സംഘത്തിന് മര്‍ദ്ദനമേറ്റത്.

തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണം നടത്തിയ അഞ്ച് പേരെയും പോലീസ് പിന്നീട് പിടികൂടി. മര്‍ദ്ദനമേറ്റവരില്‍ നിന്ന് കണ്ടെടുത്ത ബീഫ് എന്ന് സംശയിക്കുന്ന മാംസം പരിശോധനയ്ക്കായി അയച്ചതായും പോലീസ് പറയുന്നു.

Exit mobile version