തെരഞ്ഞെടുപ്പിന് പിന്നാലെ മമതയെ പൂട്ടാന്‍ കച്ചകെട്ടി ബിജെപി!; മമതയുടെ വിശ്വസ്തന്‍ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ പൂട്ടാന്‍ കച്ചകെട്ടി ഇറങ്ങി ബിജെപി. മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ മുന്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയാണ് ലുക്ക് ഔട്ട്‌നോട്ടീസ് പുറപ്പെടുവിച്ചത്. ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മെയ് 23ന് എയര്‍പോര്‍ട്ടുകളിലും ഇന്റര്‍നാഷ്ണല്‍ ബോര്‍ഡറുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീംകോടതി നീക്കിയിരുന്നു. രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് അനുമതിയും നല്‍കിയിരുന്നു. പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് സിബിഐ പുറപ്പെടുവിച്ചത്.

Exit mobile version