ഗുജറാത്തിലെ വിദ്യാര്‍ത്ഥി പരിശീലന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം;15 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തം. തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നിടത്താണ് തീ പിടിച്ചത്.

കെട്ടിടത്തിന് അകത്ത് എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ലാത്തതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അതെസമയം അപകടത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി അപലപിച്ചു. പരിക്കേറ്റവര്‍ പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും, വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മോഡി ട്വീറ്റ് ചെയ്തു.

Exit mobile version