‘താങ്ക് യൂ മോഹന്‍ലാല്‍ ജീ’; വിജയാശംസയ്ക്ക് നന്ദി അറിയിച്ച് മോഡി

'താങ്ക് യൂ വെരി മെച്ച് മോഹന്‍ലാല്‍ ജീ' എന്നാണ് മോഡി ട്വിറ്ററില്‍ മറുപടിയായി കുറിച്ചത്

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് മോഡിയെയും എന്‍ഡിഎയും അഭിനന്ദിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതില്‍ ഒരാളായിരുന്നു മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിജയാശംസകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നരേന്ദ്ര മോഡി.

‘താങ്ക് യൂ വെരി മെച്ച് മോഹന്‍ലാല്‍ ജീ’ എന്നാണ് മോഡി ട്വിറ്ററില്‍ മറുപടിയായി കുറിച്ചത്. ‘ബഹുമാനപ്പെട്ട നരേന്ദ്ര മോഡിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റിനാണ് മോഡി മറുപടി നല്‍കിയത്. അക്ഷയ് കുമാര്‍, സാനിയ മിര്‍സ, ഉണ്ണി മുകുന്ദന്‍, വിവേക് ഒബ്‌റോയി, അനുരാഗ് കശ്യപ് എന്നിങ്ങനെ കലാ-കായിക മേഖലയിലെ നിരവധി പേര്‍ മോഡിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Exit mobile version