ഉജ്ജ്വല വിജയം; പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിച്ച് ഇമ്രാന്‍ ഖാന്‍

മോഡിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി

കറാച്ചി: 17-ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിനു അഭിനന്ദനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും സഖ്യകക്ഷികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചും ദക്ഷിണേഷ്യയുടെ വികസനത്തിന് മോഡിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

അതേസമയം പല രാജ്യങ്ങളും മോഡിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു.’തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ എന്റെ സുഹൃത്ത് നരേന്ദ്രമോഡിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്തത്. ം പറഞ്ഞു.

Exit mobile version