പ്രചാരണത്തില്‍ വിലക്ക്; ഹനുമാന്‍ സ്തുതിയുമായി യോഗി ആദിത്യനാഥ് ക്ഷേത്രത്തില്‍

25 മിനിറ്റ് സമയം യോഗി ഹനുമാന്‍ സ്തുതികള്‍ ഉരുവിട്ട് ക്ഷേത്രത്തിലിരുന്നു.

ലഖ്‌നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വിലക്ക് നേരിട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ സ്തുതിയുമായി ഹനുമാന്‍ ക്ഷേത്രത്തില്‍. 25 മിനിറ്റ് സമയം യോഗി ഹനുമാന്‍ സ്തുതികള്‍ ഉരുവിട്ട് ക്ഷേത്രത്തിലിരുന്നു.

തെരഞ്ഞെടുപ്പ് റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്നാണ് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കോണ്‍ഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാര്‍ട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കില്‍ തങ്ങള്‍ വിശ്വസിക്കുന്നത് ബജ്രംഗ് ബാലിയിലാണ് എന്നായിരുന്നു യോഗിയുടെ വിദ്വേഷ പ്രസംഗം.

72 മണിക്കൂറാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കമ്മീഷന്‍ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യകാര്‍മ്മികനാണ് യോഗി ആദിത്യനാഥ്.

Exit mobile version