രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ലീഡ് നിലയില്‍ അമിത് ഷാ; അഞ്ച് ലക്ഷം കഴിഞ്ഞു

ഗാന്ധിനഗര്‍: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ലീഡ് നിലയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 5,26,550 വോട്ടിന്റെ ലീഡാണ് അമിതാ ഷായ്ക്ക് ഉള്ളത്. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് അമിത് ഷാ മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിജെ ചാവ്ടയ്‌ക്കെതിരെ അമിത് ഷായ്ക്ക് 5,26,550 വോട്ടിന്റെ ലീഡാണ് ഇവിടെയുള്ളത്.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഗുജറാത്തിലെ ഗാന്ധി നഗര്‍. നിലവില്‍ രാജ്യത്തെ ഏറ്റവും കൂടിയ ലീഡാണ് അമിത് ഷായ്ക്കുള്ളത്.

ഹിന്ദി ഹൃദയ ഭൂമിയിലടക്കം വന്‍മുന്നേറ്റമാണ് എന്‍ഡിഎ നടത്തുന്നത്. ഡല്‍ഹിയിലും ഗുജറാത്തിലും എല്ലാ സീറ്റുകളിലും ബിജെപിക്കാണ് ലീഡ്. ബിഹാറും രാജസ്ഥാനും മഹാരാഷ്ട്രയും മധ്യപ്രദേശും എന്‍ഡിഎ തൂത്തുവാരി. യുപിയില്‍ മഹാസഖ്യത്തെ അപ്രസക്തമാക്കിയാണ് എന്‍ഡിഎയുടെ മുന്നേറ്റം.

Exit mobile version