ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു!

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്.

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്. ഉടനെ നേതാവ് കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് സംഭവം. വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ഏകദേശ ധാരണകളായി.

വോട്ടെണ്ണല്‍ പുരോഗമിക്കവേ എന്‍ഡിഎ 545 സീറ്റില്‍ 300 സീറ്റുകളില്‍ മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ ഇത് ഹിന്ദുത്വ തരംഗമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. ജാതിയേക്കാള്‍ മേല്‍ക്കൈ മതത്തിനാണെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. എസ്പി-ബിഎസ്പി ജാതി സഖ്യത്തിന്റെ ‘തകര്‍ക്കാനാവാത്ത കണക്കുകളെ’ ബിജെപി പരാജയപ്പെടുത്തിയിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.

Exit mobile version