പ്രതിഷേധം കടുത്തു; ഐശ്വര്യ റായിക്കെതിരായ ട്വീറ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ച് വിവേക് ഒബ്റോയി

തന്റെ തമാശ ഒരു സ്ത്രീക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ പരിഹാരം ഉണ്ടാകണമെന്നു പറഞ്ഞാണ് വിവേക് മാപ്പ് പറഞ്ഞത്

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലത്തെ ഐശ്വര്യ റായിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്രോള്‍ ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് താരം വിവേക് ഒബ്‌റോയി. തന്റെ തമാശ ഒരു സ്ത്രീക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ പരിഹാരം ഉണ്ടാകണമെന്നു പറഞ്ഞാണ് വിവേക് മാപ്പ് പറഞ്ഞത്. ട്വിറ്ററിലൂടെ വിവേക് മാപ്പ് പറഞ്ഞത്. ഇതിന് പിന്നാലെ വിവാദമായ ട്വീറ്റും താരം പിന്‍വലിച്ചു.

‘ചിലപ്പോഴൊക്കെ ഒരാള്‍ക്ക് തമാശയും നിരുപദ്രവും ആയി തോന്നുന്നവ മറ്റുള്ളവര്‍ക്ക് അങ്ങനെയായിരിക്കണമെന്നില്ലെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചു. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട രണ്ടായിരത്തോളം വരുന്ന സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഒരു സ്ത്രീയെ പോലും അപമാനിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ കഴിയില്ല’ വിവേക് ട്വീറ്റില്‍ പറഞ്ഞു. വിവാദമായ ട്വീറ്റ് പിന്‍വലിച്ചതായും താരം ട്വിറ്ററില്‍ വ്യക്തമാക്കി.

നേരത്തേ ഈ കാര്യത്തില്‍ മാപ്പ് പറയില്ലെന്നും തനിക്ക് തെറ്റ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നും വിവേക് ഒബ്റോയി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു. എന്നാല്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെയാണ് മാപ്പ് പറഞ്ഞ് താരം തന്നെ രംഗത്തെത്തിയത്.

Exit mobile version