ചന്ദ്രബാബു നായിഡു ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചന്ദ്രബാബു നായിഡുനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ന്യൂഡല്‍ഹി: ആന്ധ്രമുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ഇന്ന് തെരഞ്ഞെടുപ്പു കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുക. 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചന്ദ്രബാബു നായിഡുനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.

അതേസമയം തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഏതെങ്കിലും തരത്തിലുള്ള നിയമനടപടികളിലേക്ക് പോകണോ വേണ്ടയോ എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ നടക്കുന്നുണ്ട്. ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവിഎം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തില്‍ സമവായമുണ്ടാക്കാനും ഇതിനിടയില്‍ ശ്രമം നടക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വരുന്ന 23ാം തീയതി രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. അതല്ലെങ്കില്‍ ഫലം പുറത്തുവന്നതിന് ശേഷം 24ന് രാവിലെ ഡല്‍ഹിയില്‍ പ്രതിപക്ഷയോഗം ചേരും. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എന്തെങ്കിലും സാധ്യതകള്‍ ഉണ്ടെങ്കില്‍ അന്നുതന്നെ രാഷ്ട്രപതിയെ കാണണം എന്ന വിശാല അഭിപ്രായ ഐക്യത്തില്‍ പ്രതിപക്ഷം എത്തിയിട്ടുണ്ട്.

Exit mobile version