‘ഇനി ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്’; മോഡിയെ ട്രോളി ട്വിങ്കില്‍ ഖന്ന, വൈറലായി ചിത്രം

ഇപ്പോഴിതാ മുന്‍ ബോളിവുഡ് താരസുന്ദരിയും അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കില്‍ ഖന്നയാണ് മോഡിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്

മുംബൈ: മോഡി കഴിഞ്ഞ ദിവസം കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍ ധ്യാനത്തിന് ഇരുന്നത് ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു. മോഡിയുടെ ‘ഏകാന്ത ധ്യാന’ത്തിന്റെ ചിത്രങ്ങള്‍ക്ക് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇപ്പോഴിതാ മുന്‍ ബോളിവുഡ് താരസുന്ദരിയും അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കില്‍ ഖന്നയാണ് മോഡിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറേയേറെ സ്പിരിച്വല്‍ ചിത്രങ്ങള്‍ കണ്ടു. ഇനി ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്. മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി പോസുകളും വിവിധ ആംഗ്ലുകളും’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

നേരത്തേ മോഡിക്കെതിരെയും ബിജെപിക്കെതിരെയും ശക്തമായ നിലപാടുകളെടുത്ത് ശ്രദ്ധേയയായ താരം കൂടിയാണ് ട്വിങ്കിള്‍ ഖന്ന.

Exit mobile version