ബംഗാളില്‍ റീപോളിങ് വേണം; ആവശ്യവുമായി ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

ന്യൂഡല്‍ഹി; ബംഗാളില്‍ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബംഗാളില്‍ അക്രമം നടന്ന ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ നടന്ന സംഘര്‍ഷങ്ങളെ കുറിച്ചും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിച്ചിട്ടുണ്ട്. അക്രമസംഭവങ്ങള്‍ അരങ്ങേറിയ ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയും ബിജെപി നേതാവുമായ പിയൂഷ് ഗോയലും പറഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഇന്നലെ ബംഗാളില്‍ നടന്ന വോട്ടെടുപ്പിനിടെ പല ഇടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും പല ബൂത്തുകളിലും ഏറ്റ് മുട്ടി. പോളിങ് ബൂത്തിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞുവെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

Exit mobile version