മോഡിയുടെ പരിഷ്‌കാരം തുഗ്ലഖിന്റെതിന് സമാനം..! നാടിന്റെ സാമ്പദ്‌വ്യവസ്ഥതയെ തകര്‍ത്ത പ്രധാനമന്ത്രി എഴുന്നേറ്റ് നിന്ന് ജനങ്ങളോട് മാപ്പ് പറയണം; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാടിന്റെ സാമ്പത്ത്‌വ്യവസ്ഥതയെ തകര്‍ത്ത മോഡിയുടെ പരിഷ്‌കരണങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി… നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി അവശ്യപ്പെട്ടു. തുഗ്ലഖിന്റെതിന് സമാനമായ പരിഷ്‌കാരങ്ങളാണ് മോഡിയുടേതെന്ന് തിവാരി അഭിപ്രായപ്പെട്ടു.

അതേസമയം നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ ഒന്നും നടപ്പാക്കിയില്ല. 2016 നവംബര്‍ എട്ടിന് ഉണ്ടായിരുന്നതിനേക്കാള്‍ പണം ഇപ്പോള്‍ പ്രവഹിക്കുന്നുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി. റദ്ദാക്കിയ നോട്ടുകളില്‍ 99.39% പണവും തിരിച്ചെത്തിയ വിവരം ആര്‍ബിഐ പുറത്ത് വിട്ടിരുന്നതായും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

നോട്ട് റദ്ദാക്കിയ നവംബര്‍ എട്ടാം തിയ്യതി , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും മനീഷ് തിവാരി പറഞ്ഞു.’നോട്ട് റദ്ദാക്കല്‍ കൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഇരട്ടിച്ചതല്ലാതെ ഒന്നും മെച്ചപ്പട്ടില്ല. ഉയര്‍ന്നു വരികയായിരുന്ന ഒരു സമ്പത് വ്യവസ്ഥയെ വലിച്ച് താഴെയിട്ട തീരുമാനമായിരുന്നു നോട്ട് റദ്ദാക്കല്‍.’

ഈ സാഹചര്യത്തില്‍ രാജ്യത്തെ സമ്പത്ത്‌വ്യവസ്ഥയെ വികൃതമാക്കിയ നീക്കം നടത്തിയതിന് മോഡി ജനങ്ങളോട് എഴുന്നേറ്റ് നിന്ന് മാപ്പ് പറയണമെന്നാണ് തിവാരിയുടെ ആവശ്യം.

Exit mobile version