സൈക്കിള്‍ യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേകം പാതയൊരുക്കി ബംഗളൂരു

ബംഗളൂരു: സൈക്കിള്‍ യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേകം 47 കിലോമീറ്റര്‍ പാത നിര്‍മ്മിക്കാന്‍ ബൃഹദ് ബംഗളുരു മഹാനഗര പാലികെ.

ജയനഗര്‍, ബനശങ്കരി, ജെപി നഗര്‍, യശ്വന്ത്പുര റോഡ്, മാഗഡി റോഡ്, എച്ച്എംടി മെയിന്‍ റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലാണ് മോട്ടോര്‍ രഹിത ഗതാഗത (എന്‍എംടി) പദ്ധതിയില്‍ സൈക്കിള്‍ പാതകള്‍ നിര്‍മ്മിയ്ക്കുക.

അടുത്തമാസം കൊണ്ട് നിര്‍മ്മാണം ആരംഭിക്കുകയും 4 മാസംകൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്യും. 2 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന സൈക്കിള്‍ പാത റോഡിന്റെ അതേ, നിരപ്പില്‍ ആയിരിക്കും, നടപ്പാത 15 സെന്റിമീറ്റര്‍ ഉയരത്തിലും.

നിലവില്‍ എച്ച്എസ്ആര്‍ ലേ ഔട്ട്, കബ്ബണ്‍ പാര്‍ക്ക്, ജയനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൈക്കിള്‍ ട്രാക്കുകള്‍ ഉണ്ട്.

Exit mobile version