മുന്‍ വനിത കോര്‍പ്പറേറ്ററുടെ കൊലപാതകം : മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Sedition case | Bignewslive

ബെംഗളുരു : ബിബിഎംപി മുന്‍ ബിജെപി കോര്‍പ്പേറേറ്റര്‍ ആര്‍.രേഖയെ(45) പട്ടാപ്പകല്‍ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.ഇതോടെ സംഭവത്തില്‍ അഞ്ച് പേര്‍ പിടിയിലായി.

സംഭവത്തിലെ പ്രതികളായ സൂര്യ, പീറ്റര്‍ എന്നിവരെ ഇന്നലെ പോലീസ് മുട്ടിന് താഴെ വെടിയുതിര്‍ത്താണ് അറസ്റ്റ് ചെയ്തത്. കാമാക്ഷിപാളയത്തിലെ പൂജാ കല്യാണ മണ്ഡപത്തിന് പിന്നില്‍ ഒളിച്ചിരുന്ന ഇവര്‍ പോലീസ് സംഘം വളഞ്ഞതോടെ മാരകായുധങ്ങളുമായി ആക്രമിച്ച ശേഷം കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.സംഘത്തിലെ എസ്‌ഐയ്ക്കും കോണ്‍സ്റ്റൂിളിനും പരുക്കേറ്റതിനെത്തുടര്‍ന്നാണ് നിറയൊഴിച്ചതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പാന്ത് പറഞ്ഞിരുന്നു.

വ്യാഴാഴ്ചയാണ് രേഖയെ അക്രമികള്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തോടെ കോട്ടണ്‍പേട്ടിലെ അഞ്ചനപ്പ ഗാര്‍ഡനില്‍ ഭക്ഷണക്കിറ്റ് വിതരണം നടത്തിയ ഷേഷം ഓഫീസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അക്രമം. 17മുറിവുകളാണ് രേഖയുടെ ശരീരത്തിലേല്‍പ്പിച്ചത്. കഴുത്തിനേറ്റ ആഴമേറിയ മുറിവാണ് മരണകാരണം.

രേഖയുടെ ഭര്‍ത്താവ് കതിരേഷിന്റെ അടുത്ത അനുയായികളായിരുന്നു പിടിയിലായ പീറ്ററും സൂര്യയും. 2018ല്‍ സമാനരീതിയില്‍ കതിരേഷിനെയും അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികള്‍ പിന്നീട് കോടതിയില്‍ കീഴടങ്ങി. രേഖ വെട്ടേറ്റ് മരിച്ച സ്ഥലത്തെ സിസിടിവി ക്യാമറകള്‍ അക്രമികള്‍ തിരിച്ചുവെച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് പ്രതികളെ കുടുക്കിയത്.

Exit mobile version