ഞാന്‍ മൗനി, പക്ഷേ മാധ്യമങ്ങളെ ഭയമില്ലാതെ കണ്ടിരുന്നു; മോഡിയുടെ ആദ്യ പത്രസമ്മേളനത്തെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്

ഇന്നലെ ബിജെപി ആസ്ഥാനത്ത് ആദ്യമായി വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മൗനം ആയിരുന്നു ഉത്തരം.

ന്യൂഡല്‍ഹി: അധികാരത്തിലേറി അഞ്ച് വര്‍ഷം തികയുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിന് വന്‍ പരിഹാസമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്. ആദ്യമായി വിളിച്ച പത്ര സമ്മേളനത്തില്‍ മോഡിയുടെ മൗനവും ഭാവവുമാണ് പരിഹാസങ്ങള്‍ക്ക് വഴിവെച്ചത്. പ്രതിപക്ഷവും ഈ പരിഹാസങ്ങള്‍ ആയുധമാക്കി രംഗത്ത് വന്നിട്ടുണ്ട്. ഇതിനു പിന്നാലെ മോഡിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

തന്നെ മോഡി മൗനിയായ പ്രധാമന്ത്രിയെന്ന് കളിയാക്കിയിരുന്നു. പക്ഷേ മാധ്യമങ്ങളെ നേരിടുന്നതില്‍ താന്‍ ഒരിക്കലും ഭയം കാണിച്ചിട്ടില്ലെന്നാണ് മന്‍മോഹന്‍ സിങ് നല്‍കുന്ന മറുപടി. ‘പലരും ഞാന്‍ മൗനിയായ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനൊരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാണിച്ചിട്ടില്ല. ഞാന്‍ മാധ്യമങ്ങളെ പതിവായി കണ്ടിരുന്നു. എല്ലാ വിദേശ യാത്രകള്‍ക്ക് ശേഷവും വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയതിരുന്നു’. മന്‍മോഹന്‍ സിങ് പറയുന്നു.

ഇന്നലെ ബിജെപി ആസ്ഥാനത്ത് ആദ്യമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മൗനം ആയിരുന്നു ഉത്തരം. പലതിനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് മറുപടി നല്‍കിയത്. ഇതാണ് ഏറെ വിവാദത്തിനും ചര്‍ച്ചയ്ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചത്.

Exit mobile version