‘വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇട്ട് തന്റെ ഭാവി നശിപ്പിക്കരുത്’ ! ദളിതര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് യുവതി, വീഡിയോ

ദളിതര്‍ക്ക് സംവരണം ഉള്ളത് കൊണ്ടാണ് തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാത്തത് എന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്.

ന്യൂഡല്‍ഹി: ദളിതരെ അസഭ്യം പറയുകയും നരേന്ദ്ര മോഡിയെ പുകഴ്ത്തി പറയുകയും ചെയ്തു കൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ദളിതര്‍ക്ക് സംവരണം ഉള്ളത് കൊണ്ടാണ് തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാത്തത് എന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ക്ഷമാപണവുമായി രംഗത്തെത്തിയിക്കുകയാണ് യുവതി.

ദളിതര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇടരുതെന്നും അത് തന്റെ ഭാവി നശിപ്പിക്കുമെന്നും യുവതി വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച സുഹൃത്തും യുവതിക്കൊപ്പം ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version