സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയം; സഹോദരന്‍ രണ്ടാനച്ഛനെ കുത്തിക്കൊന്നു

ഔട്ടര്‍ ഡല്‍ഹിയിലെ ബാബാ ഹരിദാസിലാണ് ഈ സംഭവം നടന്നത്

ന്യൂഡല്‍ഹി: തന്റെ സഹോദരിയെ രണ്ടാനച്ഛന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന സംശയം കാരണം സഹോദരന്‍ രണ്ടാനച്ഛനെ കുത്തിക്കൊന്നു. ഔട്ടര്‍ ഡല്‍ഹിയിലെ ബാബാ ഹരിദാസിലാണ് ഈ സംഭവം നടന്നത്. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്.

വിവാഹമോചിതായ ഇവരുടെ അമ്മ 20ഉം 15ഉം പ്രായമുള്ള മക്കളോടൊപ്പമാണ് താമസിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആലിപ്പൂരില്‍ ഷോപ്പ് നടത്തുന്ന ആളുമായി അടുപ്പത്തിലായ ഇവരുടെ അമ്മയ്ക്ക് ഏഴു വയസ്സുള്ള കുട്ടിയുമുണ്ട്.

കുറച്ച് ദിവസങ്ങളായി രണ്ടാനച്ഛന്‍ തന്റെ സഹോദരിയെ ശല്ല്യപ്പെടുത്തുന്നതായി സഹോദരന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. വീട്ടിലെത്തിയ ഇയാളെ യുവാവ് കത്തി കൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കത്തി വലിച്ചെറിഞ്ഞ യുവാവ് പോലീസിനെ വിവരമറിയിച്ചു.സംഭവം നടക്കുമ്പോള്‍ ഇവരുടെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു.വീട്ടിലെത്തിയ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത ശേഷം കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. വീടിന് സമീപം ചെറിയ കട നടത്തുകയാണ് അറസ്റ്റിലായ യുവാവ്.

Exit mobile version