‘താനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’; മീ ടു ക്യാംപെയിനിനോട് ചേര്‍ന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജ്വാല ഗുട്ട

മുംബൈ: സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വന്‍ ചര്‍ച്ചകള്‍ക്ക് പിന്നിലെ മീ ടൂ ഹാഷ്ടാഗ് കഴിഞ്ഞദിവസം മലയാള താരങ്ങളുടെ തനി നിറവും വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വീണ്ടും കായിക രംഗത്തെ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. തനിക്കുണ്ടായ മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ട്വിറ്ററിലാണ് ജ്വാല തന്റെ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്.

ട്വിറ്ററില്‍ ജ്വാല ഗുട്ട പറയുന്നിതിങ്ങനെ തന്റെ ജയങ്ങള്‍ പരിഗണിക്കാതെ തന്നെ നാഷണല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തി. അതുകൊണ്ടാണ് ഇത്ര നേരത്തെ താന്‍ കളി നിര്‍ത്താന്‍ കാരണം.

എന്റെ ചീഫ് ആയിരുന്ന വ്യക്തിയില്‍ നിന്നാണ് ഞാന്‍ പീഡനം നേരിട്ടത്. എന്നെ നാഷണല്‍ ടീമില്‍ നിന്നും പുറത്താക്കി. നിരവധി തവണയാണ് എന്നെ അവര്‍ തഴഞ്ഞത്.

2009 ല്‍ ലോകത്തിലെ ഒന്‍പതാം നമ്പര്‍ താരമായതിന് ശേഷമാണ് പിന്നീട് നാഷണല്‍ ടീമിലെത്തിയത്. ഇങ്ങനെ നിരവധി തവണ താന്‍ മാനസിക പീഡനത്തിന് ഇരയായി ‘. മഹാരാഷ്ട്ര സ്വദേശിയായ ജ്വാല ഗുട്ട 2017 ല്‍ കളി നിര്‍ത്തുകയായിരുന്നു.

Exit mobile version