തനിക്ക് അകമ്പടി സേവിക്കുന്ന പോലീസുകാര്‍ക്ക് പ്രത്യേക വാഹനം വേണം; പോലീസ് സ്റ്റേഷനു മുമ്പില്‍ ധര്‍ണ നടത്തി മോഡിയുടെ സഹോദരന്‍

ജയ്പൂര്‍ അജ്മേര്‍ നാഷണല്‍ ഹൈവേയിലെ ബാഗ്രു പോലീസ് സ്റ്റേഷനു മുമ്പിലായിരുന്നു ധര്‍ണ നടത്തിയത്.

ജയ്പൂര്‍: തനിക്ക് അകമ്പടി സേവിക്കുന്ന പോലീസുകാര്‍ക്ക് പ്രത്യേക വാഹനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ മോഡിയുടെ സഹോദരന്‍ പ്രഹ്ലാദ് മോഡിയുടെ ധര്‍ണ. ജയ്പൂര്‍ അജ്മേര്‍ നാഷണല്‍ ഹൈവേയിലെ ബാഗ്രു പോലീസ് സ്റ്റേഷനു മുമ്പിലായിരുന്നു ധര്‍ണ നടത്തിയത്.

ജയ്പൂരിലേക്ക് പോകാനായി പ്രഹ്ലാദ് മോഡിക്കൊപ്പം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ്രു പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ചട്ടപ്രകാരം അവര്‍ സംരക്ഷിക്കേണ്ട ആളുടെ വാഹനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരിക്കേണ്ടത്.

കൂടാതെ, രണ്ട് സുരക്ഷാ ഓഫീസര്‍മാരെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും പോസീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ കാണിച്ചു. പിന്നീട് ആ രണ്ട് സുരക്ഷ പോലീസുകാര്‍ അദ്ദേഹത്തിന്റെ വാഹനത്തില്‍ ഇരിക്കുകയും ചെയ്തു. എന്നാല്‍ അവരെ അതേ വാഹനത്തില്‍ കൊണ്ടുപോകാന്‍ പ്രഹ്ലാദ് മോഡി തയ്യാറായില്ല.

തനിക്ക് അകമ്പടി സേവിക്കുന്ന പോലീസുകാര്‍ക്ക് പ്രത്യേക വാഹനം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ധര്‍ണ ഒരു മണിക്കൂറോളം നീണ്ടുപോയെന്നാണ് പോലീസ് ഓഫീസര്‍മാര്‍ പറയുന്നത്. ജയ്പൂരിലേക്ക് പോകാനാണ് പ്രഹ്ലാദ് മോഡി സുരക്ഷ തേടിയത്.

Exit mobile version