ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നൂറിലധികം സീറ്റ് കിട്ടും; മോഡി തന്നെ വീണ്ടും അധികാരത്തിലെത്തും! മോഡിയെ വാഴ്ത്തി സഹോദരന്‍ പ്രഹ്ലാദ് മോഡി

മംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നൂറിലധികം സീറ്റ് ലഭിക്കുമെന്നും നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ എത്തുമെന്നും മോഡിയുടെ സഹോദരന്‍ പ്രഹ്ലാദ് മോഡി. മംഗളൂരുവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രഹ്ലാദ് മോഡി 2019-ലെ തെരഞ്ഞെടുപ്പ് 2014-ന്റെ ആവര്‍ത്തനമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

മോഡി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയപ്രവേശം ഒരു മായാജാലവും സൃഷ്ടിക്കില്ലെന്നും പ്രധാനമന്ത്രിയുടെ സഹോദരന്‍ വ്യക്തമാക്കി.

ബിജെപിക്കെതിരേ പ്രതിപക്ഷപാര്‍ട്ടികളുടെ വിശാലസഖ്യം രൂപീകരിക്കുന്നത് വന്‍ പരാജയമാകുമെന്നും പ്രഹ്ലാദ് മോഡി പറഞ്ഞു.

Exit mobile version