എല്ലാവീടുകളിലും മോഡി തരംഗം, പാചകവാതകവും വൈദ്യുതിയും നല്‍കിയ പ്രധാനമന്ത്രിയെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കുമെന്ന് മോഡി

ആദ്യം തരംഗമില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഉയര്‍ന്ന പോളിങ് ശതമാനം കണ്ട് വിഷമത്തിലാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ്: രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും മോഡി തരംഗം ഉയരുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍ ചിലര്‍ പറയുന്നത് മോഡി തരംഗം ഇല്ലെന്നാണ്. ഡല്‍ഹിയില്‍ നിന്നാണ് അത്തരം വാര്‍ത്തകള്‍ ആസൂത്രണം ചെയ്ത് ഇറക്കുന്നത്. ആദ്യം തരംഗമില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഉയര്‍ന്ന പോളിങ് ശതമാനം കണ്ട് വിഷമത്തിലാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാചകവാതകവും വൈദ്യുതിയും നല്‍കിയ പ്രധാനമന്ത്രിയെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കും. ആ തരംഗം മനസ്സിലാക്കാന്‍ വിശകലന വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. ഭോപാല്‍ വാതക ദുരന്തം, ടുജി അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി, സിഖ് വിരുദ്ധകലാപം- എന്ത് ചോദിച്ചാലും ‘സംഭവിച്ചത് സംഭവിച്ചു’ എന്നാണ് കോണ്‍ഗ്രസിന്റെ മറുപടിയെന്നും മോഡി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിലെ ആഭ്യന്തരലഹള കാരണമാണ് ദിഗ്വിജയ് സിങ് ഭോപാലില്‍ വോട്ട് ചെയ്യാതിരുന്നത്. രാഷ്ട്രപതിയും താനും എല്ലാവരും വോട്ട് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് വോട്ട് ചെയ്യാതിരുന്നത് ധിക്കാരമാണെന്നും മോഡി പറഞ്ഞു.

Exit mobile version