പാര്‍ട്ടിയില്‍ എന്നെ ശാസിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത് ‘തായി’ മാത്രമാണ്; സുമിത്രാ മഹാജനെ പുകഴ്ത്തി നരേന്ദ്ര മോഡി

ഇന്‍ഡോര്‍: ബിജെപിയില്‍ തന്നെ ശാസിക്കാന്‍ തായി മാത്രമേയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് തായി. സുമിത്രാ മഹാജന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥയെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി.

ലോക്സഭാ സ്പീക്കറെന്ന നിലയില്‍ തായി അവരുടെ ജോലികള്‍ വൈദഗ്ധ്യത്തോടെയും ചിട്ടയോടെയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ജനമനസ്സുകളില്‍ അവര്‍ക്ക് ശാശ്വതമായ സ്ഥാനമുളളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

എല്ലാവര്‍ക്കും തന്നെ പ്രധാനമന്ത്രിയായി അറിയാം. അതേസമയം പാര്‍ട്ടിയില്‍ തന്നെ ശാസിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത് ‘തായി’ മാത്രമാണെന്ന് വളരെക്കുറച്ചു പേര്‍ക്ക് മാത്രമേ അറിയൂവെന്നും ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി പറഞ്ഞു.

Exit mobile version