ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പില്‍ 63 % പോളിങ് രേഖപ്പെടുത്തി

ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 63 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആറാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 59 ലോകസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 63 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

പശ്ചിമ ബംഗാളില്‍ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുപിയില്‍ 50 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ബിജെപി കോണ്‍ഗ്രസ് ത്രികോണ മത്സരമായിരുന്നു നടന്നത്. ബംഗാളില്‍ വോട്ടിങ് നടക്കുന്നതിനിടെ വ്യാപക അക്രമവും നടന്നു

Exit mobile version