ലോക്‌സഭാ തെരഞ്ഞെടുപ്പ്; മകന്‍ വോട്ട് ചെയ്യാത്തതിന്റെ വിശദീകരണവുമായി പ്രിയങ്ക

പരീക്ഷാതിരക്ക് കാരണമാണ് മകന്‍ വോട്ട് ചെയ്യാതിരുന്നതെന്നാണ് പ്രിയങ്ക ഗാന്ധിയുടെ വിശദീകരണം

ന്യൂ ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ മകന്‍ വോട്ട് ചെയ്യാത്തതിന്റെ വിശദീകരണവുമായി കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. 19 വയസ്സ് പീര്‍ത്തിയായ റെഹാനാന്റെ കന്നിവോട്ടാണ് ഇതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. എന്നാല്‍ റെഹാന് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കാതെ ലണ്ടനിലേക്ക് മടങ്ങി.

പരീക്ഷാതിരക്ക് കാരണമാണ് മകന്‍ വോട്ട് ചെയ്യാതിരുന്നതെന്നാണ് പ്രിയങ്ക ഗാന്ധിയുടെ വിശദീകരണം. അതേസമയം രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും വയനാട്ടിലും മുത്തശ്ശി സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും പ്രിയങ്കാ ഗാന്ധിയുടെ മക്കളായ റെഹാനും മിറായയും പ്രചാരണത്തില്‍ സജീവമായിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് പുറപ്പെടുന്ന റാലിയിലും റെഹാനും മിറായയും സജീവമായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് സഹോദരി മിറായോടൊപ്പമാണ് റെഹാന്‍ ലണ്ടനിലേക്ക് തിരിച്ചത്.

Exit mobile version