ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെജരിവാളിന് അച്ഛന്‍ ആറ് കോടി നല്‍കി; ഗുരുതര ആരോപണവുമായി എഎപി സ്ഥാനാര്‍ത്ഥിയുടെ മകന്‍

പടിഞ്ഞാറല്‍ ഡല്‍ഹിയില്‍ എഎപി സ്ഥാനാര്‍ത്ഥിയായി ബല്‍ബീര്‍ സിങ് ജാഖറിന്റെ മകന്‍ ഉദയ് ആണ് ആരോപണവുമായി രംഗത്തു വന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ ഗുരുതര ആരോപണവുമായി എഎപി നേതാവിന്റെ മകന്‍ രംഗത്ത്. പടിഞ്ഞാറല്‍ ഡല്‍ഹിയില്‍ എഎപി സ്ഥാനാര്‍ത്ഥിയായി ബല്‍ബീര്‍ സിങ് ജാഖറിന്റെ മകന്‍ ഉദയ് ആണ് ആരോപണവുമായി രംഗത്തു വന്നത്.

ലോക്ഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തന്റെ അച്ഛന്‍ അരവിന്ദ് കെജരിവാളിന് ആറു കോടി രൂപ നല്‍കിയെന്നാണ് ആരോപണം. ഏതാണ്ട് മൂന്ന് മാസം മുമ്പാണ് എന്റെ അച്ഛന്‍ രാഷ്ട്രീയത്തിലേക്ക് ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി അദ്ദേഹം ആറുകോടി രൂപ നല്‍കി. അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും ഉദയ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ നാളെ ഡല്‍ഹി പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് ഉദയുടെ ആരോപണം.

Exit mobile version