ആരും കാണാതെ വീടിനു പരിസരത്ത് കിടന്ന് കറങ്ങും, ശേഷം ജനാലയിലൂടെ പാകം ചെയ്ത് വെച്ച ചോറ് കട്ട് തിന്നും; തലവേദനയായി ‘അരിക്കള്ളന്റെ’ കുറുമ്പ്

കുട്ടി കൊമ്പന്‍ ആള് ഒരു ആനക്കള്ളന്‍ തന്നെയാണ്. ചോറ് ആണ് ഇഷ്ടഭക്ഷണം.

കൊല്‍ക്കത്ത: തൃശ്ശൂര്‍ പൂരത്തിന് നഗരം ഒരുങ്ങുന്നതിനു മുന്‍പ് ഏറെ ചര്‍ച്ചയായത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മറ്റ് ആനകളുമാണ്. അതില്‍ ഇടംപിടിച്ചതാകട്ടെ ആനപ്രേമികളുടെ പ്രതിഷേധവും. ഇതിനിടെ ബംഗാളില്‍ നിന്നുള്ള ഒരു ആനക്കുട്ടിയുടെ കട്ട് തീറ്റയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഭാത്ബൂട്ട് എന്ന ആനക്കുട്ടിയുടെ കഥയാണ് ഇത്. ബംഗാളില്‍ ഈ പേരിനര്‍ത്ഥം ‘അരിക്കള്ളന്‍’ എന്നാണ്.

അതിന് വ്യക്തമായ കാരണവുമുണ്ട്. കുട്ടി കൊമ്പന്‍ ആള് ഒരു ആനക്കള്ളന്‍ തന്നെയാണ്. ചോറ് ആണ് ഇഷ്ടഭക്ഷണം. വീടുകളിലൊക്കെ പാകം ചെയ്ത് വച്ചിരിക്കുന്ന ചോറ് ജനാലയിലൂടെയും മറ്റും മോഷ്ടിക്കല്‍ ആണ് പ്രധാന ജോലി. ആദ്യം വീടിന് പരിസരത്ത് ചുറ്റി നടക്കും. ശേഷം ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ജനാലയിലൂടെ തുമ്പി കൈ ഇട്ട് പാകം ചെയ്ത് വെയ്ക്കുന്ന ചോറ് കട്ട് തിന്നുവാന്‍ തുടങ്ങും.

പശ്ചിമബംഗാളിലെ ദുവാരസിലാണ് ഭാത്ബൂട്ടിനെ കാണാനാവുക. ചിലപട്ട വനത്തിലും ജല്‍ദാപറ നാഷണല്‍ പാര്‍ക്കിലുമൊക്കെയാണ് ഭാത്ബൂട്ട് അലഞ്ഞുതിരിയാറുള്ളത്. അഭിരൂപ് ചാറ്റര്‍ജി എന്നയാളാണ് ട്വിറ്ററില്‍ ഭാത്ബൂട്ടിനെക്കുറിച്ചുള്ള വിശേഷം പങ്കുവച്ചത്.

Exit mobile version