‘ഇനി നീ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ എന്നെ തട്ടിയകറ്റി പൊയ്ക്കോളൂ…. മോനെ കേശവാ.. അടങ്ങടാ’ ഇടഞ്ഞ ആനയുടെ രണ്ട് കൊമ്പിലും പിടിച്ച് നിന്ന് പാപ്പാന്‍! കൊലമാസ് രംഗം വൈറല്‍

അനീഷ് എന്ന യുവാവ് ആണ് ഈ അതിസഹാസം നടത്തിയത്.

ചെറായി: പുരങ്ങളിലും മറ്റും ആന ഇടയുന്നത് പതിവ് കാഴ്ചയാണ്. പല ദുരന്തങ്ങളും വന്ന് ഭവിക്കാറുണ്ട്. അത്തരത്തിലൊരു ദുരന്തത്തിലേയ്ക്ക് വഴിവെയ്ക്കാതെ സമയോചിതമായി ഇടപെടല്‍ നടത്തിയ പാപ്പാന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ബാഹുബലിയില്‍ ഇടഞ്ഞ ആനയുടെ മുകളില്‍ കയറിയ പ്രഭാസ് മാസാണെങ്കില്‍ ജീവിതത്തില്‍ ആ റിസ്‌ക് എടുത്ത ഇദ്ദേഹം കൊലമാസ് എന്നാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു.

അനീഷ് എന്ന യുവാവ് ആണ് ഈ അതിസഹാസം നടത്തിയത്. ഇനി നീ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ എന്നെ തട്ടിയകറ്റി പൊയ്ക്കോളൂ…. ‘മോനെ കേശവാ.. അടങ്ങടാ’ എന്ന് വാത്സല്യത്തോടെ പറഞ്ഞു. എല്ലാം തകര്‍ക്കാന്‍ അരിശംപൂണ്ട് മുന്നോട്ട് ആഞ്ഞ കേശവന്‍ ആ സ്‌നേഹവിളി തിരിച്ചറിഞ്ഞു.

ചെറായി പൂരത്തിനിടെയാണ് പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയത്. ആനയുടെ ഭാവമാറ്റം ഉടന്‍ തന്നെ തിരിച്ചറിഞ്ഞ അനീഷ് സമയോചിതമായി ഇടപെടുകയായിരുന്നു. അനീഷ് കേശവനെ ഒരു വടിപോലുമില്ലാതെ നിലയ്ക്ക് നിറുത്തുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. അനീഷിന്റെ ഇടപെടല്‍ വന്‍ദുരന്തമാണ് ഒഴിവാക്കിയത്.

Exit mobile version