പുല്‍വാമയും ബലാകോട്ടുമല്ല ജനങ്ങളുടെ പ്രശ്‌നം, പഞ്ചാബിന് വേണ്ടത് സമാധാനം;അമരീന്ദര്‍ സിംഗ്

പഞ്ചാബിലെ ജനങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലയെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു

ചണ്ഡിഗഢ്: പഞ്ചാബിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതിനിടയില്‍ പ്രധാനമന്ത്രിയുടെ ദേശീയതയല്ല സമാധാനമാണ് പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

പുല്‍വാമയും ബലാകോട്ടുമല്ല ജനങ്ങളുടെ പ്രശ്‌നമെന്നും പഞ്ചാബിലെ ജനങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലയെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്, പ്രധാനമന്ത്രി പറയുന്ന ദേശീയത രാജ്യത്തെ മതേതരത്വം തകര്‍ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

120 സിഖ് ഗ്രന്ഥങ്ങള്‍ കത്തിച്ച സംഭവത്തെപ്പറ്റിയും അദ്ദേഹം പ്രതികരിച്ചു. സിഖ് ഗ്രന്ഥങ്ങള്‍ കത്തിച്ചത് കലാപം ഉയര്‍ത്തുന്നവരാണെന്നും ഈ സംഭവം നടന്നത് ബിജെപി പിന്തുണയില്‍ ഭരിച്ച ബാദല്‍ സര്‍ക്കാരിന്റെ കാലത്താണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

Exit mobile version