കര്‍ണാടക ഉപതെരഞ്ഞെടുപ്പ്..! ആദ്യ ഫലങ്ങള്‍ പുറത്ത്, ബിജെപിക്ക് തിരിച്ചടിക്ക് സാധ്യത; കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലം

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബിജെപിക്ക് തിരിച്ചടിക്ക് സാധ്യതയാണ് കാണുന്നത്. അതേയമയം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ് നിലവിലെ സ്ഥിതി.

ശനിയാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലേക്കുമായാണ് തെരഞ്ഞെടുരപ്പ്. ശിവമൊഗ്ഗയിലും ബെള്ളാരിയിലും കോണ്‍ഗ്രസ് 6000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. മാണ്ഡ്യയിലും ജമഖണ്ഡിയിലും രാമനഗരയിലും ജെഡിഎസുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ബെള്ളാരിയും ശിവമൊഗ്ഗയും ബിജെപിയും മാണ്ഡ്യ ജെഡിഎസും ജയിച്ച മണ്ഡലങ്ങളാണ്.

ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രം ബിജെപിയ്ക്ക് നേരിയ മുന്നേറ്റം കാണുന്നു. ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്‌സഭാ മണ്ഡലമായ മായ ബല്ലാരിയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അരലക്ഷത്തിലേറെ വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി രാമനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നേറുന്നു.

Exit mobile version