പരാജയഭീതി മൂലം മോഡി മാനസികരോഗിയെപ്പോലെ പെരുമാറുന്നു; രാജീവ് ഗാന്ധി കള്ളനാണെന്ന പരാമര്‍ശത്തില്‍ മോഡിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പരാജയഭീതി മൂലം മോഡി മാനസികരോഗിയെപ്പോലെ പെരുമാറുകയാണെന്ന് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കോണ്‍ഗ്രസ്. പരാജയഭീതി മൂലം മോഡി മാനസികരോഗിയെപ്പോലെ പെരുമാറുകയാണെന്നും രോഗാതുരമായ മാനസികാവസ്ഥയാണ് അദ്ദേഹത്തിനെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുറന്നടിച്ചു.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ അന്തരിച്ച ബിജെപി നേതാവ് ജെ കൃഷ്ണമൂര്‍ത്തിയുടെ സ്വത്ത് മോഡി കൈയേറിവെച്ചിരിക്കുകയാണെന്നും പവന്‍ ഖേര ആരോപിച്ചു. കൃഷ്ണമൂര്‍ത്തി മരിച്ചാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു ലഭിക്കേണ്ട സ്വത്താണ് ഇതെന്നും പവന്‍ ഖേര പറഞ്ഞു.

മോഡിക്ക് മറുപടിയുമായി നേരത്തെ പ്രിയങ്കയും രാഹുലും രംഗത്ത് വന്നിരുന്നു. മോഡിക്കു മോഡിയെക്കുറിച്ചു തോന്നുന്ന കാര്യം തന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ടു മോഡിക്കു രക്ഷപ്പെടാനാവില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.

ഉത്തര്‍പ്രദേശിലെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജീവ് ഗാന്ധി മരിക്കും വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു എന്ന് മോഡി പറഞ്ഞത്.

Exit mobile version